മഹാരാഷ്ട്ര; സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ശിവസേന അധ്യക്ഷൻ ഉദ്ദാവ് താക്കറെ കോണ്ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തിനകം ദില്ലിയിൽ എൻസിപി കോണ്ഗ്രസ് നേതാക്കൾ ചർച്ച നടത്തും. പിന്നീട് ശിവസേനയുമായി പ്രത്യേകം ചർച്ച. പൊതുമിനിമം പരിപാടിയിൽ തീരുമാനം ആയ ശേഷം മന്ത്രിസ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നുമാണ് റിപ്പോർട്ടുകൾ.അതേ സമയം ബിജെപിയും സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തുന്നുണ്ട്.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തമാണ്. ശിവസേന എൻസിപി കോണ്ഗ്രസ് സഖ്യവുമായി ധാരണയുനടക്കാനുള്ള ചർച്ചകൾ നടക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ വൈകിയും ശിവസേന അധ്യക്ഷൻ ഉദ്ദാവ് താക്കരയും കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും തമ്മിൽ ചർച്ച നടത്തി.ഇതിന് പിന്നാലെ ഇന്ന് ഉദ്ദാവ് താക്കറെ മഹാർഷ്ട്രയിലെ കോണ്ഗ്രസ് നേതാക്കളുമായും ചർച്ച നടത്തി.

സർക്കാർ രൂപീകരണ ചർച്ചകൾ നടക്കുകയാണെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നുമാണ് താക്കറെ പ്രതികരിച്ചത്. ഇന്ന് എൻസിപി നേതാക്കളുടെയും യോഗം ചേർന്നിരുന്നു. സർക്കാർ രൂപീകരണം വൈകാതെ നടത്തണമെന്നാണ് എൻസിപിയുടെയും ആവശ്യം. രണ്ട് ദിവസത്തിനകം ദില്ലിയിൽ എൻസിപി കോണ്ഗ്രസ് നേതാക്കളുടെ യോഗം ചേരാൻ തീരുമാണിച്ചിട്ടുണ്ട്. അതിന് ശേഷം ഇരു പാർട്ടികളും ശിവസേനയുമായി പ്രത്യേകം ചർച്ച നടത്തും.

കോണ്ഗ്രസ് ഉയർത്തിപ്പിടിക്കുന്ന പൊതുമിനിമം പരിപാടിയിൽ ഒരു തീരുമാനം ആയ ശേഷം മാത്രമേ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാങ്ങൾ ഉണ്ടാകൂ. അതിനിടയിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബിജെപിയുടെ ഭാഗത്ത്‌ നിന്നും നടക്കുന്നുണ്ട്. ബിജെപി എംഎൽഎ മാരുടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യോഗവും വിക്കിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News