ജെഎന്‍യു വിദ്യാർത്ഥി സമരം വിജയകരം; ഫീസ് വർധന ഭാഗികമായി പിൻവലിച്ചു

ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം വിജയം..ഫീസ് വർധന ഭാഗികമായി പിൻവലിച്ചു. വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഈ നടപടി. സർവ്വകലാശാലയുടെ ഉന്നത വിധിനിർണയ സമിതിയാണ് ഈ തീരുമാനമെടുത്തത്. പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പദ്ധതി നടപ്പാക്കും.

ദിവസങ്ങളായി നടത്തിവന്ന വിദ്യാർത്ഥി സമരമാണ് അവസാനം വിജയം കണ്ടത്. വിദ്യാർത്ഥി സമരം ക്യാമ്പസിനകത്തേക്ക് വ്യാപിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഫീസ് വർധനവ് ഭാഗീകമായി പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിന് പുറമെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചു.

മറ്റ് നിയന്ത്രണങ്ങളും മാറ്റുമെന്നും അറിയിച്ചു. എന്നാൽ എല്ലാ ആവശ്യങ്ങളും അംഗീകറിക്കാതെ സമരം ആകാശനിപ്പിക്കില്ലെന്ന നിലപാടിൽ ആണ് വിദ്യാർത്ഥികൾ. ഹോസ്റ്റലുകളിൽ മാന്യമായി വസ്ത്രം ധരിക്കണം എന്നതടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനും അധികൃതർ ശ്രമം നടത്തി. ജെഎൻയു പോലൊരു ക്യാംപസിൽ സദാചാര പോലീസിംഗും കാവി വത്കരണവുമാണ് ലക്ഷ്യം. ഇതോടെയാണ് വിദ്യാർത്ഥികൾ ശക്തമായ പ്രതിരോധം തീർത് സമർമുഖത്തിലേക്ക് തിരിഞ്ഞത്.

തിങ്കളാഴ്ച്ച ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്തിയപ്പോൾ ഉപരാഷ്ട്രപതിയെ ഉപരോധിച് സമരം ക്യാമ്പസിന് പുറത്തേക്ക് വ്യാപിച്ചു. ഇന്ന് വീണ്ടും പ്രതിഷേധം ശക്തമാക്കിയ വിദ്യാർത്ഥികൾ ക്യാമ്പസിനകത് ഉപരോധം അടക്കമുള്ള സമരത്തിലെർപ്പെട്ടു. ഇതൊടെയാണ് ഫീസ് വർധനവ് ഭാഗീകമായി പിൻവലിക്കാൻ തീരുമാനം ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News