
യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന താഹയുടെ ഉമ്മ മുഖ്യമന്ത്രിയെ കണ്ടു.തന്‍റെ മകൻ നിരപരാധിയാണെന്ന് കാട്ടി ഉമ്മ ജമീല മുഖ്യമന്ത്രിക്ക് പരാതി നൽകി.
പ്രശ്ന പരിഹാരത്തിനായ ആവുന്നത് ചെയ്യാമെന്ന് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രിയെ കണ്ടപ്പോൾ തന്നെ തങ്ങൾക്കുള്ള പകുതി സങ്കടം മാറിയെന്നും ജമീല പറഞ്ഞു.
താഹയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഇത്തരത്തിൽ പുറത്ത് വാന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉമ്മ ജമീല കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here