സമരവുമായി മുന്നോട്ടുപോകും; പുതിയ തീരുമാനം കണ്ണിൽ പൊടിയിടാനെന്ന്‌ ജെഎൻയു വിദ്യാർഥികൾ

രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടത്തി വരുന്ന സമരം മുന്നോട്ടുപോകുമെന്ന്‌ വിദ്യാര്‍ഥികള്‍. സമരം വിജയിച്ചുവെന്നും തീരുമാനങ്ങൾ അംഗീകരിച്ചുവെന്നും ഉള്ള രീതിയിൽ വാർത്തകൾ വന്നതോടെയാണ്‌ വിദ്യാർഥികളുടെ പ്രതികരണം.

ഹോസ്‌റ്റൽ ഫീസ്‌ ഒരുവിഭാഗത്തിന്റെ മാത്രം കുറക്കുവാനുള്ള നടപടികൾ എടുക്കുമെന്ന്‌ മാത്രമേ വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യത്തിന്റെ ട്വീറ്റിൽ ഒള്ളൂ. ഇതും പര്യാപ്‌തമായ കുറവല്ല വരുത്തിയിട്ടുള്ളത്‌. ജെഎന്‍യു എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

എന്നാൽ മറ്റുള്ള ആവശ്യങ്ങളിലൊന്നും കമ്മിറ്റി തീരുമാനം അറിയിച്ചിട്ടില്ല. ഹോസ്റ്റല്‍ ഫീസില്‍ വര്‍ധനവ് വരുത്തിയതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. കർഫ്യൂ, യൂണിഫോം വിഷയങ്ങളെപ്പറ്റി സെക്രട്ടറി പരാമർശിച്ചിട്ടില്ല.

സമരം മുന്നോട്ട്‌ കൊണ്ടുപോകുമെന്നും ജെഎൻയു വിദ്യാർഥികൾ തയ്യാറായിരിക്കണമെന്നും യൂണിയൻ പ്രസിഡന്റ്‌ ഐഷെ ഘോഷ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News