അപ്പാനി ശരത്തിന് അന്തര്‍ദേശീയ പുരസ്കാരം

ആങ്കമാലി ഡയറീസ് ഫെയിം അപ്പാനി ശരത്തിന്‍റെ ഓട്ടൊ ശങ്കര്‍ എന്ന വെബ്ബ് സീരീസിനാണ് എം ടി വിയുടെ IWM ഡിജിറ്റല്‍ അവാര്‍ഡ് ലഭിച്ചത്.പ്രാദേശിക ഭാഷയിലെ മികച്ച വെബ്ബ് സീരീസായാണ് ഓട്ടൊ ശങ്കറിനെ തെരഞ്ഞെടുത്തത്.പുരസ്ക്കാര നിറവില്‍ എത്തിയ അപ്പാനി ശരതിനെക്കുറിച്ച് സുഹൃത്തുക്കളുടെയും ആരാധകരുടെയും കമന്‍റ്സ് ഇങ്ങനെ

“കാന്താരി ചെറുത് മതി എന്ന് പറയുന്ന പോലെയാണ് നമ്മുടെ അപ്പാനി ശരത്ത്, ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസിനകത്തേക്ക് കേറിയ നമ്മുടെ സ്വന്തം അപ്പാനി രവി .അങ്കമാലി ഡയറീസിലെ ഒരു സീനിലെ ആ നിൽപ് നമ്മുടെയൊക്കെ മനസ്സിൽ ഇന്നും നിക്കുവാണ് ,ചെക്കൻ ഇപ്പോൾ ചെറിയ കളി ഒന്നും അല്ല ഇന്റർനാഷണൽ കളിയാണ്. നമ്മുക്കൊക്കെ എണീറ്റ് നിന്ന് ഒരു കൈ അടി കൊടുക്കാം നമ്മുടെ സ്വന്തം അപ്പാനി ശരത്തിന്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിജിറ്റൽ അവാർഡ്‌സ് ആയ IWM ഡിജിറ്റൽ അവാർഡ്‌സിൽ ഏറ്റവും മികച്ച വെബ് സീരിയസിനുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് നമ്മുടെ അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടോ ശങ്കറിന് ആണ്.അല്ലെങ്കിലും കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുന്നതിൽ വിരുതൻ ആണെന്ന് നമ്മൾ അങ്കമാലി കണ്ടപ്പോഴേ മനസിലാക്കിയതാണ്.

ശ്രീ രംഗൻ സംവിധാനം ചെയ്ത തമിഴ് വെബ് സീരീസ് ആണ് ആട്ടോ ശങ്കർ. തമിഴ് നാടിനെ വിറപ്പിച്ച ഒരു കൊലപാതകിയുടെ കഥപറയുന്ന വളരെ ശക്തമായ കാമ്പുള്ള ഒരു കഥാപാത്രമായിരുന്നു ഓട്ടോ ശങ്കറിന്റേത്.
ഇത് നമ്മൾ മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷമായാണ്. മണികണ്ഠൻ ചേട്ടൻ പറയുന്നത് പോലെ “കയ്യടിക്കടാ “….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News