നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ്; ഏറ്റുമാനൂർ നഗരസഭാ അധികാരികൾക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു

നവജാത ശിശുവിന്റെ മൃതദേഹം യഥാസമയം സംസ്‌കരിക്കാൻ തയാറായില്ലെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ നഗരസഭാ അധികാരികൾക്കെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു.

അധികാരികളുടെ അനുമതിക്കായി 36 മണിക്കൂർ കാത്തിരിക്കേണ്ടി വന്നത് മൃതദേഹത്തോടുള്ള അനാദരവായി കണക്കാക്കുമെന്ന് കമീഷൻ ചെയർമാൻ പി സുരേഷ് പറഞ്ഞു. പൊലീസ് സമയോചിതമായി ഇടപെട്ട ശേഷവും അനുമതി നൽകാൻ മടിച്ചത് ഗുരുതരമായ പ്രശ്‌നമാണ്.

പൊലീസ് മേധാവി, കലക്ടർ, നഗരസഭാ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News