ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

കായിക ടൂര്‍ണമെന്റുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും പങ്കെടുക്കുന്നതിന് ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഇ-പോര്‍ട്ടല്‍ മന്ത്രാലയം ലോഞ്ച് ചെയ്തു.

ഹുക്കൂമി ലോഗിന്‍ വഴി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വിസ ഇ-പോര്‍ട്ടല്‍ എല്ലാ തരം വിസകള്‍ക്കും വേണ്ടിയുള്ള സമഗ്രമായ ഓണ്‍ലൈന്‍ സംവിധാനമാണ്. എന്നാല്‍, കായിക, സാംസ്‌കാരിക, ടൂറിസം ആഘോഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും പുതിയ പോര്‍ട്ടലെന്ന് ആഭ്യന്തര മന്ത്രാലയം വിസ സപ്പോര്‍ട്ട് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അപേക്ഷ നല്‍കി രണ്ട് പ്രവര്‍ത്തി ദിവസത്തിനകം വിസ ലഭിക്കും. ഒരൂ മാസമായിരിക്കും വിസയുടെ കാലാവധി. അടുത്ത 30 ദിവസത്തേക്കോ അല്ലെങ്കില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സാംസ്‌കാരിക, കായിക മേള അവസാനിക്കുന്നതുവരെയോ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. അറേബ്യന്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, 2022ലെ ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ എന്നിവ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലളിതമായ പ്രക്രിയയിലൂടെ പോര്‍ട്ടല്‍ വഴി വിസക്ക് അപേക്ഷിക്കാനാവും.

തുടക്കത്തില്‍ ഖത്തറിന് പുറത്ത് നിന്ന് രാജ്യത്തെ വിവിധ പരിപാടികള്‍ക്ക് വരുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം മാത്രമാണുണ്ടാവുക. രാജ്യത്ത് നടക്കുന്ന എല്ലാ പരിപാടികളുടെയും വിശദാംശങ്ങള്‍ ഖത്തര്‍ വിസ പോര്‍ട്ടലില്‍ ലഭിക്കും. രാജ്യത്തേക്കുള്ള പ്രവേശന നടപടികള്‍ എളുപ്പമാക്കാന്‍ പോര്‍ട്ടല്‍ സഹായകമാവുമെന്ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി സിസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജാസിം അല്‍ സെയ്ദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News