എം വേലായുധന്റെ വേർപാട് വയനാട്ടിലെ കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം; മുഖ്യമന്ത്രി

സിപിഐ എം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സഹകരണ മേഖലയില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു. ജില്ലയില്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു.

കലാ – സാംസ്കാരിക രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. വേലായുധന്റെ വേർപാട് വയനാട്ടിൽ കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News