ചുമട്ടുത്തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമഭേദഗതി

ചുമട്ടുത്തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

ആനന്ദ് സിംഗിനെ ജി.എസ്.ടി കമ്മീഷണറായി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടര്‍ന്നും വഹിക്കും.ജി.എസ്.ടി കമ്മീഷണര്‍ ടിങ്കു ബിസ്വാളിനെ പാര്‍ലമെന്‍ററി അഫയേഴ്സ് സെക്രട്ടറിയായി മാറ്റി നിയമിക്കും.മലബാര്‍ സിമന്‍റ്സിന്‍റെ മാനേജിംഗ് ഡയറക്ടറായി മുഹമ്മദലിയെ നിയമിക്കാന്‍ തീരുമാനിച്ചു.

ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. അഭിജിത്തിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും നല്‍കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News