റഫേല്‍ അഴിമതി: അന്വേഷണം ഇന്നറിയാം; രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലും സുപ്രീംകോടതി ഇന്ന് വിധിപറയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുൾപ്പെടെയുള്ളവർ ആരോപണവിധേയരായ റഫേൽ വിമാന ഇടപാടിൽ അന്വേഷണമുണ്ടാകുമോയെന്ന്‌ വ്യാഴാഴ്‌ചയറിയാം.

അന്വേഷണ ആവശ്യം നിരാകരിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്‌ച തീരുമാനമെടുക്കും.

ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌, ജസ്‌റ്റിസുമാരായ എസ്‌ കെ കൗൾ, കെ എം ജോസഫ്‌ എന്നിവരുൾപ്പെട്ട ബെഞ്ചാണ്‌ ഹർജികൾ പരിഗണിക്കുന്നത്‌.

അന്വേഷണം ആവശ്യപ്പെട്ട്‌ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത്‌ സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ എന്നിവരാണ്‌ കോടതിയെ സമീപിച്ചത്‌.

എന്നാൽ, ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌യുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ ആവശ്യം നിരാകരിച്ചു. കോടതി മുമ്പാകെ കേന്ദ്ര സർക്കാർ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുള്ളതായി മാധ്യമ വാർത്തകൾ വന്നു.

വിധിന്യായത്തിലെ ചില പിശകുകളും പുറത്തുവന്നതോടെയാണ്‌ സിൻഹയും മറ്റും പുനഃപരിശോധനാ ഹർജി നൽകിയത്‌.

മോഡിയെ കള്ളനെന്ന്‌ വിളിച്ചാക്ഷേപിച്ചെന്ന രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലും സുപ്രീംകോടതി വ്യാഴാഴ്‌ച വിധി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel