ജമ്മുകശ്മീര്‍: പ്രത്യേക പദവി റദ്ദ് ചെയ്തത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ഹര്ജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി 4 ആഴ്ച സമയം അനുവദിച്ചിരുന്നു.

പ്രത്യേക പദവി റദ്ദാക്കിയത്, ജമ്മു കശ്മീർ വിഭജിച്ചത് എന്നീ നടപടികൾ ചോദ്യം ചെയ്ത് ഒരു ഡസനോളം ഹര്ജികളാണ് ഫയൽ ചെയ്തിരുന്നു.

ഓരോ ഹര്ജികളിലും വ്യത്യസ്ത വാദങ്ങൾ ആണെന്നും മറുപടി നൽകാൻ സമയം വേണം എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News