ശബരിമല വിധി: കേരളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ കേരളത്തില്‍ കനത്ത സുരക്ഷാ നിര്‍ദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

നീണ്ട വര്‍ഷത്തെ നിയമവ്യവഹാരത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷം സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന അവസരത്തില്‍ സംഘപരിവാര്‍ ഹിന്ദുത്വ സംഘടനകള്‍ കേരളത്തില്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്.

മണ്ഡലകാലത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലും പമ്പയിലുമുള്‍പ്പെടെ ശബരിമലയില്‍ പതിനെട്ടാം പടിക്കരികില്‍വരെ സംഘപരിവാര്‍ നേതാക്കളുടെ നേതൃത്വത്തില്‍ പരസ്യമായ ആക്രമണ ആഹ്വാനമാണ് ഉണ്ടായത്.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് പൊലീസ് നേതൃത്വം നല്‍കുന്നത്.അക്രമ സംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നത്‌.

സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ് വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News