പരാതികള്‍ക്ക് ഉടനടി പരിഹാരം; മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതി പരിഹാരങ്ങള്‍ക്കുള്ള സമയം 898 ല്‍ നിന്ന് 21 ദിവസമായി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

മുഖ്യമന്ത്രിക്ക് നല്‍കുന്ന അപേക്ഷകളിന്‍മേലും പരാതികളില്‍മേലും പരിഹാരം കാണാനുള്ള സമയം 898 ല്‍ നിന്നും 21 ദിവസമാക്കി ചുരുക്കിക്കൊണ്ടുവന്ന് ഇടതുസര്‍ക്കാര്‍ നേരത്തെ അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നെങ്കില്‍ ഇതിന് ശാശ്വതമായൊരു പരിഹാരമായിരുന്നു മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആദ്യമായി നടപ്പിലാക്കാന്‍ നിര്‍ദേശിച്ചത്.

ഈ നിര്‍ദേശങ്ങല്‍ കാര്യക്ഷമമായി നടപ്പിലാക്കിയതിന്റെ തെളിവാണ് പരാതിപരിഹാരത്തിനുള്ള സമയം ഇത്രയേറെ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

2,36,589 പരാതികളാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ ലഭിച്ചത് ഇതില്‍ 70653 കേസുകളില്‍ നടപടികള്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസുകളിലും സമാനമായ പുരോഗതിയാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

നേരത്തെ 175 ദിവസമായിരുന്ന പരാതി പരിഹാര സമയം 2018 ല്‍ 22 ദിവസമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. അവശ്യ രേഖകല്‍ ഇല്ലാത്തവയാണ് ഈ വിഭാഗത്തില്‍ തീര്‍പ്പാക്കാന്‍ കിടക്കുന്ന അപേക്ഷകളില്‍ ഏറെയും.

പരാതി പരിഹാരവും ദുരിതാശ്വാസ അപേക്ഷകളും സുഗുമവും സുതാര്യവുമായി വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി cmo.kerala.gov.in എന്ന പുതിയ വെബ്സൈറ്റിന് രൂപം നല്‍കിയാണ് ഈ മാറ്റം സാധ്യമായത്.

മുഖ്യമന്ത്രിക്കോ, ഓഫീസിലോ ലഭിക്കുന്ന പരാതികളിൽ, പരാതി പരിഹാരസെല്‍ വഴി നടപടിയെടുക്കും. അപേക്ഷ, പരാതി എന്നിവയുടെ നടപടിക്രമങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. താഴേക്കിടയിലുള്ള സര്‍ക്കാര്‍ ഓഫീസുകളുമായി ഓണ്‍ലൈന്‍ ബന്ധം സ്ഥാപിച്ചു.

12,000 ഓഫീസുകളുമായി ഓണ്‍ലൈന്‍ ബന്ധം നിലനില്‍ക്കുന്നു. അപേക്ഷകള്‍ കൃത്യമായി ഫോളോ അപ്പ് ചെയ്യുന്നതിനും സംവിധാനം ഉണ്ടാക്കി.

ഓഫീസുകളില്‍ അലേര്‍ട്ട് ചെയ്യാന്‍ സംവിധാനം ഏര്‍പ്പടുത്തി. ഇതുവഴി നടപടികള്‍ വൈകുന്നിടത്ത് വേഗത്തില്‍ ഇടപെടല്‍ നടത്തുവാന്‍ സാധിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ തന്നെ സ്വീകരിച്ചു.

പുതിയ സംവിധാനം വഴി പരാതിക്കാരനും പരാതി പിന്തുടരുവാനും നടപടികള്‍ അറിയുവാനും സൗകര്യമായി. പരാതി, അപേക്ഷ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഡോക്കറ്റ് നമ്പര്‍ എസ്എംഎസ് ആയി ലഭിക്കും.

ഈ നമ്പര്‍ ഉപയോഗിച്ച് തത്സ്ഥിതി പിന്തുടരാന്‍ കഴിയും. ഫയലിന്റെ ഓരോ നീക്കവും എസ് എം എസ് ആയി ലഭ്യമാകും. പരാതിയെ സംബന്ധിച്ച മറുപടി പരാതിക്കാരന് നല്‍കിയ ശേഷം മാത്രമേ പരാതികളിലെ നടപടികള്‍ അവസാനിപ്പിക്കാറുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News