വോഡഫോണ്‍ ഇന്ത്യ വിടുന്നു? വിശ്വസിക്കാനാകാതെ ഉപയോക്താക്കള്‍

വോഡഫോണ്‍ ഇന്ത്യ വിടുമെന്ന് സൂചന. സ്‌പെക്ട്രം തുകയുടെ കാര്യത്തില്‍ പരിഹാരം കണ്ടില്ലെങ്കിലോ സ്‌പെക്ട്രം ഫീസില്‍ ഇളവ് നല്‍കിയില്ലെങ്കിലോ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഇന്ത്യ വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സ്‌പെക്ട്രം ചാര്‍ജ് അടക്കാന്‍ രണ്ട് വര്‍ഷം മോറട്ടോറിയം നല്‍കുക, ലൈസന്‍സ് ഫീസ് താഴ്ത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ബാധ്യതയില്‍ പിഴയും പലിശയും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് വോഡഫോണ്‍ നേരത്തെ ഉന്നയിച്ചിരുന്നത്.

സ്‌പെക്ട്രം ലൈസന്‍സ് ഇനത്തില്‍ വോഡഫോണും ഐഡിയയും 4 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ തുകയില്‍ ഇളവ് വേണമെന്നാണ് വോഡഫോണ്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യവും.

വോഡഫോണ്‍-ഐഡിയ സംയുക്ത കമ്പനിയില്‍ 45 ശതമാനം ഓഹരിയാണ് വോഡഫോണിനുള്ളത്. സ്‌പെക്ട്രം തുകയുടെ കാര്യത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് വോഡഫോണ്‍ സി.ഇ.ഒ പറഞ്ഞതായാണ് സി.ഇ.ഒയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News