സ്ത്രീപ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നു; ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം; പഴയ നിലപാടിലുറച്ച് ജസ്റ്റിസ് നരിമാനും ചന്ദ്രചൂഢും

ഭരണഘടനായാണ് വിശുദ്ധ ഗ്രന്ഥമെന്നും അതിനാല്‍തന്നെ പഴയ സ്ത്രീപ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഢും. സമാധാനം നില്‌നിര്‍ത്താന്‍ പരിഹാരം വേണമെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശം അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രീംകോടതി. ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തിലാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

2018 സെപ്റ്റംബര്‍ 28ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി. വിവിധ മതങ്ങളില്‍ സമാന പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇത്തരെ പ്രശ്‌നങ്ങളെല്ലാം വിശാല ബഞ്ച് പരിഗമിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here