ശബരിമല: സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുയാണ് സര്‍ക്കാര്‍ നിലപാട്; കൂടുതല്‍ വ്യക്തത വരുത്തും: മുഖ്യമന്ത്രി

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും വിധി എന്തായാലും അതംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് പേര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

കോടതി വിധി എന്തായാലും അതംഗീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അഞ്ചംഗ ബെഞ്ചിന്റെ വിധി അതേരീതിയില്‍ തന്നെ നില്‍ക്കുന്നു എന്നതാണ് ഇപ്പോള്‍ മനസിലാക്കുന്നത്. അതില്‍ കുറേ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്.

ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നതിന്റ ഫലമായി ആ പരിശോധനയുടെ ഭാഗം കൂടി ചേര്‍ത്ത് അഞ്ചംഗ ബെഞ്ച് ശബരിമല വിധി പരിശോധിക്കുകയാണോ ചെയ്യുക,അതോ ശബരിമല വിധിയാകെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിശോധനയ്ക്ക് നല്‍കുമോ എന്നതും കൂടുതല്‍ വ്യക്തമാകേണ്ടതുണ്ട്.

നേരത്തെയുള്ള സുപ്രീംകോടതിയുടെ വിധിയ്ക്ക് സ്റ്റേ ഇല്ല എന്ന വിധി ഇപ്പോഴും തിരുത്തിയിട്ടില്ല.നിലവിലെ വിധിയിലും നേരത്തെയുള്ള നിലപാടൊന്നും കോടതി തിരുത്തിയിട്ടില്ല. യുവതികള്‍ എത്തിയാല്‍ എന്ത് ചെയ്യണമെന്നുള്ളത് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here