കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടൂതല്‍ അടുത്തറിയാന്‍ ‘സഭാ ടിവി’ ജനുവരി ഒന്ന് മുതല്‍

കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനായി ഒരു ടി.വി ചാനല്‍ വരുന്നു. ജനുവരി ഒന്ന് മുതലാണ് സഭാ ടിവി പ്രവര്‍ത്തനമാരംഭിക്കുന്നത്. സഭ ടിവിയുടെ ലോഗോയും പ്രമോ സോങും  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.

കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഭ ടിവി പ്രവര്‍ത്തനമാരംഭിക്കുന്നത്. പുതുവര്‍ഷത്തില്‍ നിയമസഭയുടെ എല്ലാ വശങ്ങളിലുമുള്ള വിശേഷങ്ങളുമായി ടിവി ജനങ്ങളിലേക്കെത്തും. നിയമസഭയിലെ ബാങ്ക്വിറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സഭ ടിവിയുടെ ലോഗോയും പ്രമോസോങും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.

മാധ്യമപ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടനതന്നെ നല്‍കുന്നുവെന്നും.  കേരള നിയമസഭാ ‘സഭാ ടിവി’യെന്ന പേരില്‍ ആരംഭിക്കുന്ന സംരംഭം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തിന്റെ നിയമസഭ ആരംഭിക്കുന്ന ടി.വി ചാനലിന് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു.

നിയമസഭയുടെ നടപടിക്രമം,ചരിത്രം,സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമായുള്ള അഭിമുഖം, യാത്ര വിവരണങ്ങള്‍ തുടങ്ങിയവയാണ് സഭ ടിവിയിലെ പ്രധാനപരിപാടികള്‍.  ബാങ്ക്വിറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മന്ത്രി എ.കെ ബാലന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here