ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 18 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു

ചൊവ്വാഴ്ച പുലര്‍ച്ചെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പക്ഷത്ത് ആളപായമില്ല.

ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. മിസൈലാക്രമണത്തില്‍ പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ) മുതിര്‍ന്ന കമാന്‍ഡര്‍ ബഹാ അബുല്‍ അത്തായും (42) ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയുടെ ഭാഗമായി ഗാസയില്‍നിന്ന് ഇന്നലെ 250 റോക്കറ്റുകള്‍ ഇസ്രയേലിനു നേരെ തൊടുത്തു. ഈ റോക്കറ്റുകളില്‍ ചിലതു വടക്കന്‍ ടെല്‍ അവീവ് വരെ എത്തുകയും 2 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ഇസ്രയേല്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു. റോക്കറ്റാക്രമണം നിര്‍ത്തും വരെ അടങ്ങിയിരിക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍, ആക്രമണം തുടരുമെന്ന് ഇറാന്‍ പിന്തുണയുള്ള പിഐജെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News