ശമ്പള കുടിശ്ശിക വരുത്തിയും, തൊഴിലാളികളെ വഞ്ചിച്ചും കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുകയാണെന്ന് ഡി വൈ എഫ് ഐ. ഇതിനോടകം കേരളത്തില്‍ മൂന്ന് തൊഴിലാളികളാണ് ജീവനൊടുക്കിയത്. പത്തുമാസത്തോളമായി ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുകയാണ് തൊഴിലാളികളെന്നും ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.
അംബാനിക്ക് വേണ്ടി ബിഎസ്എന്‍എല്ലിനെ കൊല്ലുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും.
രാജ്യത്തെ പൊതു സ്ഥാപനങ്ങള്‍ സംരക്ഷിക്കാതെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here