കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കെപിസിസി അംഗങ്ങള്‍ അല്ലാത്തവരെ കെപിസിസി ഭാരവാഹികള്‍ ആക്കരുതെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സര്‍പ്പിച്ചിരിക്കുന്നത്. കര്‍ഷക കോണ്‍ഗ്രസ് തിരുവന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഉദയകുമാര്‍ ആണ് ഹര്‍ജിക്കാരന്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം മുന്‍സിഫ് കോടതി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപളളി രാമചന്ദ്രന് നോട്ടീസ് അയച്ചു.

കെപിസിസി അംഗങ്ങള്‍ അല്ലാത്തവരെ കെപിസിസി ഭാരവാഹികള്‍ ആക്കാന്‍ നീക്കം നടക്കുന്നു എന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായ ഉദയകുമാറാണ് ഹര്‍ജി സര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണഘടനക്ക് വിരുദ്ധമായി കെപിസിസി അംഗങ്ങള്‍ അല്ലാത്ത ചിലരെ കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നീ പദവികളിലേക്ക് നിയമിക്കാന്‍ നീക്കം നടക്കുന്നു എന്ന് ചൂണ്ടികാട്ടിയാണ് തിരുവനവന്തപുരം മുന്‍സിഫ് കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിലക്കണമെന്നും ഹര്‍ജിയില്‍ ഉദയകുമാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷനായ മുല്ലപളളി രാമചന്ദ്രനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം മുന്‍സിഫ് കോടതി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപളളി രാമചന്ദ്രന് നോട്ടീസ് അയച്ചു. കോടതി ജീവനക്കാര്‍ ഇന്നലെ വൈകുന്നേരത്തോടെ കെപിസിസി ഓഫീസിലെത്തി കോടതി നോട്ടീസ് കൈമാറി.

ഈ മാസം 29ന് മുന്‍പ് മുല്ലപളളി നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ വിശദീകരണം നല്‍കണമെന്നാണ് കോടതി നോട്ടീസില്‍ പറയുന്നു . കെപിസിസി അംഗങ്ങള്‍ അല്ലാത്ത 12 ലേറെ ആളുകളെ കെപിസിസി ഭാരവാഹികള്‍ ആക്കാന്‍ ആണ് അണിയറയില്‍ നീക്കം നടക്കുന്നത്.

ബിജെപിയില്‍ പോയ ശേഷം അടുത്തിടെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ഒരാളെയും, ഒരു പ്രമുഖ നേതാവിന്റെ സ്വകാര്യ ജോല്‍സ്യന്റെ അടുത്ത ബന്ധുവിനെയും കെപിസിസി അംഗങ്ങള്‍ അല്ലായിരുന്നിട്ടും പട്ടികയില്‍ തിരുകി കയറ്റി എന്ന ആക്ഷേപം നിലനിള്‍ക്കുകയാണ് .തര്‍ക്കത്തെ തുടര്‍ന്ന് തുലാസിലായ കെപിസിസി ഭാരവാഹി പട്ടിക ഇതോടെ നിയമകുരുക്കിലേക്കും നീങ്ങുകയാണ് .