ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ പ്രാഥമിക പരിശീലനത്തിന് ശേഷം ഭൂവനേശ്വര്‍ അഡീഷണല്‍ എസ്.പിയായി ഔദ്യോഗിക കര്‍ത്തവ്യത്തിന് തയ്യാറെടുക്കുകയാണ് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സിവില്‍ സര്‍വീസ് റാങ്ക് ജേതാവു കൂടിയായ എസ്.സുശ്രീ ഐ.പി.എസ്.

അഞ്ചല്‍ പി.ടി സുനില്‍കുമാറിന്റെ മകള്‍ സുശ്രീ ഐ.പി.എസിനെ അഞ്ചല്‍ വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു. ചടങ്ങില്‍ വീല്‍ചെയര്‍, ചികിത്സാ സഹായം എന്നിവയും വിതരണവും നടത്തി. അഞ്ചല്‍ വാട്സ്ആപ്പ് കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചലിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദനയോഗം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചുസുരേഷ് ഉദ്ഘാടനം ചെയ്തു.

അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് ചികിത്സ സഹായ വിതരണവും എസ്. സുശ്രീ ഐ.പി.എസ് വീല്‍ചെയര്‍ വിതരണവും നടത്തി. അഞ്ചല്‍ വാട്സ്ആപ്പ് കൂട്ടായ്മ സെക്രട്ടറി കെ.മനോഹരന്‍ ,പി.റ്റി സുനില്‍കുമാര്‍,പഞ്ചായത്ത് അഗം നസീമസലീം, ഷാജഹാന്‍ കൊല്ലൂര്‍വിള,വിഷ്ണു മഹാലക്ഷ്മി,ഷിറാസ് അഞ്ചല്‍, അനിജോയ്,മധുസുദനന്‍ പിള്ള,ലിജു ആലുവിള,എന്നിവര്‍ പ്രസംഗിച്ചു. അജിനിര്‍മാല്യം,സഞ്ജിത്ത് ,നവാസ് ചുണ്ട എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.