പന്നിപ്പനി: കൊന്നൊടുക്കിയത് 47,000 പന്നികളെ; ദക്ഷിണകൊറിയന്‍ നദി ചോരപ്പുഴയായി

ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാനായി ദക്ഷിണകൊറിയന്‍ അധികൃതര്‍ കൊന്നത് 47,000ത്തോളം പന്നികളെ.  ഇരു കൊറിയകളുടേയും അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ഇംജിന്‍ നദിയാണ് ഇവയുടെ രക്തം ഒഴുകിയിറങ്ങി ചോരപ്പുഴയായി മാറിയത്. പന്നികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് രക്തം കനത്ത മഴയെ തുടര്‍ന്ന് നദിയിലേക്ക് ഒഴുകുകയായിരുന്നു.

ആഫ്രിക്കന്‍ പന്നിപ്പനി വളരെപ്പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നത് ഭീതിയുളവാക്കിയിരിക്കുകകയാണ്. ഇതാ മാറാരോഗമായതിനാല്‍ തന്നെ രോഗം ബാധിച്ച പന്നികള്‍ അതിജീവിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇത് മനുഷ്യര്‍ക്ക് അപകടകരമല്ലെന്നും അധികൃതര്‍ പറയുന്നു.

പന്നികളെ അറുക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കിയിരുന്നതിനാല്‍ രക്തം നദിയിലൊഴുകി മറ്റു മൃഗങ്ങളിലേക്ക് രോഗം ബാധിക്കുമെന്നുള്ള ആശങ്ക ആവശ്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല കൂടുതല്‍ മലിനീകരണം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകിരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News