മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസിൽ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന 2 യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് 11 മണിയോടെയാവും പ്രതികളെ ഹാജരാക്കുക. കസ്റ്റഡി, റിമാന്റ് കാലാവധി കഴിയുന്നതിന്റെ ഭാഗമായാണ് നടപടി.

രണ്ട് പേരേയും ചോദ്യം ചെയ്യലിനായി തുടർ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടും. അലനെ 3 ദിവസത്തേക്കും പനിയെ തുടർന്ന് താഹയെ ഇന്നലെയുമാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരുടേയും ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.