മദ്രാസ് ഐഐടിയിൽ ജീവനൊടുക്കിയ ഫാത്തിമക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യ‌ർത്ഥികൾ മാർച്ച് നടത്തി. ഐ.ഐ.റ്റി വിദ്യാർത്ഥികളാണ് മാർച്ച് നടത്തിയത്.

അതേ സമയം കേസന്വേഷണം തമിഴ്നാട് സർക്കാർ ക്രൈംബ്രാഞ്ചിനു വിട്ടു. ഇന്ന് ഫാത്തിമയുടെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും.

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് തുടർകഥയാകുന്ന പശ്ചാത്തലത്തിലാണ് അകത്തും പുറത്തും വിദ്യാർത്ഥി പ്രതിഷേധം ശക്തമായത്.

എസ്.എഫ്.ഐ തമിഴ്നാട് ഘടകം വിദ്യാർത്ഥി മാർച്ചിനു നേതൃത്വം നൽകി. അതേ സമയം ഫാത്തിമ കേസ് കോട്ടൂർപുരം പോലീസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.

അന്വേഷണ സംഘം മദ്രാസ് ഐഐടിയിലെ അദ്യാപകരേയും ജീവനക്കാരേയും ചോദ്യം ചെയ്തു. ഒളിവിൽ പോയ അധ്യാപകൻ സുദർശൻ പത്മനാഭനെ കുറിച്ച് പോലീസിനു സൂചന ലഭിച്ചു.

പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകു.ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ ഫാത്തിമയുടെ മരണത്തെ കുറിച്ച് സുതാര്യ അന്വേഷണം ആവശ്യപ്പെട്ടു. കഴിഞ്ഞ 11 മാസത്തിനിടെ 5 പേരാണ് മദ്രാസ് ഐ.ഐ.റ്റിയിൽ മാത്രം ജീവനൊടുക്കിയത്.