ട്രാഫിക് നിയമത്തിലെ പുതുക്കിയ പിഴ ജനങ്ങളിലെത്തിക്കാന്‍ കേരളാ പൊലീസ് തയ്യാറാക്കിയ ട്രോള്‍ വീഡിയോ തരംഗമാവുന്നു.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതുക്കി നിശ്ചയിച്ച തുക വ്യത്യസ്ത സിനിമകളിലെ ദൃശ്യങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് കേരളാ പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവച്ച വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

നാല്‍പതിനായിരത്തോളം ആളുകള്‍ ഇതിനോടകം കേരളാ പൊലീസിന്റെ ഒഫീഷ്യല്‍ പേജില്‍ നിന്നും വീഡിയോ കണ്ടിട്ടുണ്ട്. പത്തായിരം ഷെയറും വീഡിയോയ്ക്കുണ്ട്‌