‘നാമജപക്കാരെ രണ്ടാം ആര്‍ത്തവ ലഹളയ്ക്കായി തെരുവിലിറക്കുന്നവരുടെ വ്യാജ പ്രചരണം തിരിച്ചറിയുക… ”

തിരുവനന്തപുരം: ശബരിമല കേസ് സംബന്ധിച്ച് ഏഴംഗ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്ന 7 വിഷയങ്ങള്‍ വിശദമാക്കി സുപ്രീംകോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന.

ശ്രീജിത്ത് പെരുമന പറയുന്നു:

‘എഫക്റ്റിവ് സ്റ്റേ ആണ്, ആകെമൊത്തം വിധി സ്റ്റേ ആണെന്നൊക്കെ’ വിശ്വസിപ്പിച്ച് നാമജപക്കാരെ രണ്ടാം ആര്‍ത്തവ ലഹളയ്ക്കായി തെരുവിലിറക്കുന്നവരുടെ വ്യാജ പ്രചരണം തിരിച്ചറിയുക ! യഥാര്‍ത്ഥ വിധി മനസിലാക്കുക

ശബരിമല വിധിയുടെ സംക്ഷിപ്ത സാരാംശം ഇങ്ങനെ ??

ശബരിമല പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോള്‍ ഇവ തീര്‍പ്പ് കല്പിക്കാതെ അഞ്ചംഗ ബഞ്ച് തന്നെ പിന്നീട് പരിഗണിക്കട്ടെയെന്ന് നിശ്ചയിച്ചു. പക്ഷെ അത് ഏഴംഗ ബെഞ്ചിന്റെ വിധി വന്നതിനു ശേഷം . ഏഴംഗ ബെഞ്ച് പ്രധാനമായും പരിശോധിക്കേണ്ട 7 വിഷയങ്ങള്‍ കോടതി വിധിയില്‍ എടുത്ത് പറയുന്നുണ്ട്

1 . മതവിശ്വാസത്തിനും, ആചാരത്തിനുമുള്ള ആര്‍ട്ടിക്കിള്‍ 25 26 എന്നിവയും, ഭരണഘടനയുടെ പാര്‍ട്ടി മൂന്നും , പ്രത്യേകിച്ച് സമത്വത്തിനുള്ള ആര്‍ട്ടിക്കിള്‍ 14 ഉം തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം തീര്‍ച്ചപ്പെടുത്തുക.

2 ആര്‍ട്ടിക്കിള്‍ 25 (1 ) ല്‍ പ്രതിപാദിക്കുന്ന ‘public order, morality and health’ എന്നിവയുടെ വ്യാപ്തി നിര്‍ണ്ണയിക്കുക.

3 . ധാര്‍മ്മികത അല്ലെങ്കില്‍ ഭരണഘടനാ ധാര്‍മ്മികത ‘morality’ or ‘constitutional morality’ എന്നിവ ഭരണഘടനയിലെവിടെയും നിര്‍വചിച്ചിട്ടില്ല. മതവിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട് മാത്രമാണോ അതോ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടാണോ ധാര്‍മ്മികത വ്യാഖ്യാനിക്കപ്പെണ്ടത്. ഭരണഘടനാ ധാര്‍മികതയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചു രേഖപ്പെടുത്തണം.

4 . ഒരു മതത്തിന്റെ പ്രത്യേക ആചാരം ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്നോ, പ്രത്യേക മത വിഭാഗങ്ങളുടെ മതപരമായ ആചാരം ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്നോ ഉള്ള വിഷയങ്ങള്‍ കോടതിക്ക് ഏത് പരിധിവരെ അന്വേഷണം നടത്താം ? അല്ലെങ്കില്‍ ആ പ്രത്യേക മതത്തിന്റെ മതാചാര്യന്മാര്‍ക്ക് ഒരു ആചാരം ആ മതത്തിന്റെ അനിവാര്യമായ ആചാരമാണെന്നു തീരുമാനിക്കാനുള്ള പ്രത്യേക അധികാരം നല്‍കണോ?

5 . ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(2)(b) ല്‍ പ്രതിപാദിക്കുന്ന ‘sections of Hindus’ അഥവാ ‘ഹിന്ദുകാലിലെ വിഭാഗങ്ങള്‍ ‘ എന്ന പദത്തിന്റെ അര്‍ഥം എന്താണ് ?

6 . ഒരു പ്രത്യേക മത സമുദായത്തിന്റെ അല്ലെങ്കില്‍ ആ മതത്തിലെ ഒരു വിഭാഗത്തിന്റെ അനിവാര്യമായ മത ആചാരങ്ങള്‍ക്ക് ‘essential religious practices’ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരമുള്ള സംരക്ഷണത്തിന് അര്‍ഹതയുണ്ടോ ?

7 . ഒരു പ്രത്യക മത സമുദായത്തിന്റെ അല്ലെങ്കില്‍ എ മതത്തിലെ ഒരു വിഭാഗത്തിന്റെ മതപരമായ ആചാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ആ മതത്തില്‍ ഉള്‍പ്പെടാത്ത വ്യക്തികള്‍ നല്‍കുന്ന പൊതുതാല്‍പര്യ ഹര്ജികള്‍ ഏതു പരിധിവരെയാണ് നിയമപരമായി അംഗീകരിച്ചുകൊണ്ട് കോടതിക്ക് അനുവദിക്കാന്‍ സാധിക്കുക ?

മുകളില്‍ പ്രതിപാദിച്ച ചോദ്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനോടൊപ്പം Kerala Hindu Places of Public Worship(Authorisation of Entry) Rules, 1965 പ്രകാരം ശബരിമലയുടെ ഭരണകൃത്യം നിര്‍വഹിക്കാന്‍ സാധിക്കുമോ എന്നുള്‍പ്പെടെയുള്ള മറ്റെല്ലാ വിഷയങ്ങളിലും വിശാല ഭരണഘടനാ ബെഞ്ച് അനുചിതമായ തീരുമാനങ്ങള്‍ എടുക്കണം .

മുകളില്‍ പ്രതിപാദിച്ച വിഷയങ്ങളുടെ പരിഗണനയ്ക്കായി ആവശ്യമെങ്കില്‍ എല്ലാ തത്പര കക്ഷികള്‍ക്കും പുതിയ അവസരം നല്‍കുന്നത് പരിഗണിക്കാവുന്നതാണ്.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രൂപീകരിക്കുന്ന വിശാല ഭരണഘടനാ ബെഞ്ച് മുകളില്‍ പ്രതിപാദിച്ച ചോദ്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതുവരെ എല്ലാ റിവ്യൂ ഹര്‍ജ്ജികളും, റിട്ട് ഹര്‍ജ്ജികളും തീര്‍പ്പു കല്‍പ്പിക്കപ്പെടാതെ നിലനില്‍ക്കും.

The subject review petitions as well as the writ petitions may, accordingly, remain pending until determination of the questions indicated above by a Larger Bench as may be constituted by the Hon’ble the Chief Justice of India

വിധിയിലെ മറ്റു വസ്തുതകള്‍ ??

വിധിക്ക് സ്റ്റേ ഇല്ല എന്നതിനര്‍ത്ഥം സെപ്റ്റബര്‍ 28 ലെ വിധി നിലനില്‍ക്കുന്നു. അതായത് യുവതീ പ്രവേശനം അനുവദിക്കണം.

മൗലികാവകാശ കേസുകളിലെ തീര്‍പ്പ് സ്റ്റേ ചെയ്യാനാകില്ല/ മൗലികാവകാശം സ്റ്റേ ചെയ്യാനാകില്ല.

റിവ്യൂ ഹര്‍ജ്ജിയില്‍ എന്തെങ്കിലും മെറിറ്റ് ഉണ്ടെന്നു കോടതി കണ്ടെത്തിയിട്ടില്ല.

മുസ്ലിം സ്ത്രീകളുടെ പള്ളിയിലെ പ്രവേശനവുമായും, പാഴ്സി സ്ത്രീകളുടെ വിഷയവുമായും, ദാവൂദി ബോറ സമുദ്യത്തിലെ സ്ത്രീ ചേലാകര്‍മ്മവുമായും വ്യാപിച്ചു കിടക്കുന്ന ബന്ധമുള്ള കേസാണ് ശബരിമല എന്നതിനാല്‍ മേല്‍ കേസുകളില്‍ മതവിശ്വാസത്തിനും, ആചാരത്തിനുമുള്ള ആര്‍ട്ടിക്കിള്‍ 25 26 എന്നിവയും, സമത്വത്തിനുള്ള ആര്‍ട്ടിക്കിള്‍ 14 ഉം ഭരണഘടനാപരമായി വ്യാഖ്യാനിക്കാനാണ് ഏഴംഗ ബെഞ്ചിന് നല്‍കിയത്.

ജനങ്ങളുടെ വിശ്വാസം കണക്കിലെടുത്ത് പൂര്‍ണ്ണമായും നീതി നടപ്പിലാക്കാനാണ് ഏഴംഗ ബെഞ്ചിന് വിട്ടത്.

1950 ല്‍ സുപ്രീംകോടതിയില്‍ ആകെ 7 ജഡ്ജിമാര്‍ ഉള്ളപ്പോഴാണ് ആര്‍ട്ടിക്കിള്‍ 145 (3 )പ്രകാരം ഭരണഘടനാ നിയമങ്ങളും, അവയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഹര്ജികള്‍ ചുരുങ്ങിയത് അഞ്ച് അംഗങ്ങള്‍ കേള്‍ക്കണം എന്ന ചട്ടമുണ്ടായിട്ടുള്ളത്.

മതത്തില്‍ വിശ്വസിക്കാനും, ആരാധിക്കാനും, പ്രചരിപ്പിക്കാനും ഉള്ള മൗലികമായ അവകാശങ്ങളെ കുറിച്ചുള്ള വിഷയത്തില്‍ ഭരണഘടനാ വ്യാഖ്യാനം നടത്തുമ്പോള്‍ ഇന്നത്തെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണത്തിന് ആനുപാതികമായി വിശാലമായ ബെഞ്ചും ജഡ്ജിമാരും ഉണ്ടാകേണ്ടതാണ്.

അത് വിധിയുടെ ആധികാരികത വര്‍ധിപ്പിക്കുകയും വ്യത്യസ്ത അഭിപ്രായരൂപീകരണത്തിനു സഹായിക്കുകയും ചെയ്യും . അത് ഭാവിതലമുറയുടെ സമീപനങ്ങളില്‍ കൂടുതല്‍ യോജിപ്പ് ഉറപ്പുവരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here