മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല സജ്ജം; തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി

മണ്ഡല-മകരവിളക്ക്തീര്‍ഥാടനത്തിന് ശബരിമലപൂര്‍ണ സജ്ജമായി. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്

മണ്ഡല-മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ പൂര്‍ത്തിയായി കഴിഞ്ഞു. നിലയ്ക്കല്‍ ബേയ്സ് ക്യാമ്പ്, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഇത്തവണ കൂടുതലായാണ് ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലില്‍ ശൗചാലയങ്ങള്‍, കുളിമുറികള്‍, കുടിവെള്ള വിതരണം എന്നിവയുടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

വാഹനങ്ങള്‍പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ പൂര്‍ണ തോതില്‍ സജ്ജമായിട്ടുണ്ട്.തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കുന്നതിനുള്ള സജജികരണങ്ങളും പൂര്‍ത്തിയായി. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ 3000 പേര്‍ക്ക് വിരിവയ്ക്കാനുള്ള താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു. തീര്‍ഥാടകര്‍ക്ക് പമ്പ മുതല്‍ മരക്കൂട്ടം വരെ ഓക്സിജന്‍ പാര്‍ലര്‍ സൗകര്യം ഉള്‍പ്പെടെ 10 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളും സ്ഥാപിച്ചു. സന്നിധാനത്ത് 6500 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയായി.

പ്രസാദ വിതരണത്തിനായി പ്രത്യേക കൗണ്ടറുകളും സജ്ജമായി കഴിഞ്ഞു. അരവണ കരുതല്‍ ശേഖരത്തിന്റെ നിര്‍മാണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2.05 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികളും സജ്ജമായി.

അന്നദാനം നല്‍കാനുള്ള കേന്ദ്രങ്ങളിലെ ക്രമീകരണങ്ങളും പൂര്‍ത്തിയായി പരമ്പരാഗത പാതയില്‍ കാര്‍ഡിയോളജി സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, എന്നിവ പ്രവര്‍ത്തനക്ഷമമാക്കി. സുരക്ഷയുടെ ഭാഗമായികുന്നാര്‍ ഡാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here