സുപ്രീംകോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍.

സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്.

സുപ്രീംകോടതി വിധികള്‍ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാറിനെ അറിയിക്കൂഎന്ന് ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.

രാജ്യത്തെ പൗരന്‍മാരെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും മറ്റൊരു കേസ് പരിഗണിക്കവെ ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അഭിപ്രായപ്പെട്ടു.

കോടതിവിധികള്‍ എങ്ങനെ നടപ്പിലാക്കണമെന്നത് തങ്ങളുടെ ഇന്നലത്തെ വിയോജന വിധിയിലുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.