ഗായിക ഗീതാ വാഹനാപകടത്തില്‍ മരിച്ചു

മുംബൈ: പ്രമുഖ മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു.

മുംബൈ-ആഗ്ര ദേശീയപാതയില്‍ വച്ചാണ് ഗീത സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതിന് ശേഷം കാറില്‍ നാഷിക്കിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഗീത.

നിയന്ത്രണംവിട്ട കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കാറില്‍ ഗീതയ്‌ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഗീത മരിക്കുകയായിരുന്നു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here