
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലമാസകാലം സുഗമമായി നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശബരിമല സംബന്ധിച്ച പുതിയ വിധിയില്‍ അവ്യക്തതയുണ്ടെന്നാണ് നിയമ വിദഗ്ധര്‍ തന്നെ പറയുന്നത്. കേസില്‍ അന്തിമ തീരുമാനം വരുംവരെ പഴയ സ്ഥിതി നിലനിര്‍ത്തുകയാകും നല്ലത്. ആ കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണയും സര്‍ക്കാര്‍ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിച്ചിട്ടില്ല. അതേസമയം അന്ന് സര്‍ക്കാരിന് മുന്നില്‍ ഒരു സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. ആ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here