മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍; ശിവസേന മുഖ്യമന്ത്രി; ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി

മഹാരാഷ്ട്രയില്‍ എന്‍സിപി, കോണ്‍ഗ്രസ് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണ. നാളെ മൂന്ന് പാര്‍ട്ടിയുടെയും നേതാക്കള്‍ ഗവര്‍ണറെ കാണും. മുഖ്യമന്ത്രിപദം ശിവസേനക്ക് തന്നെ നല്‍കും. കോണ്ഗ്രസിന് ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍കൊടുവിലാണ് എന്‍സിപി കോണ്ഗ്രസ് സഖ്യം ശിവസേനയുടെ കൂടെ ചേരാന്‍ തീരുമാനിച്ചത്. എന്‍സിപി കോണ്ഗ്രസ് നേതൃനിര നിരവധി ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ദിവസം ശിവസേന, എന്‍സിപി, കോണ്ഗ്രസ് നേതാക്കള്‍ സംയുക്ത യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടിയില്‍ കരട് തയ്യാറാക്കി.

നാളെ എന്‍സിപി ശിവസേന കോണ്ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. നാളെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും, കോണ്ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷമാകും ഗവര്‍ണറെ കാണുക. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ സര്‍ക്കാര്‍ ഉണ്ടാകുമെന്നുമാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കിയത്.

മിഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നല്‍കാനാണ് ധാരണ. ഇതിന് പുറമെ കോണ്ഗ്രസിന് ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങളും, എന്‍സിപിക്കും ശിവസേനക്കും 14 മന്ത്രിസ്ഥാനങ്ങളും നല്കനാണ് ഇപ്പോഴത്തെ ധാരണയെന്നാണ് റിപോര്‍ട്ടുകള്‍. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

അതേ സമയം ശിവസേന മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍ ബിജെപിക്ക് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായി അത് മാറും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News