മുഖ്യമന്ത്രി പിണറായിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിക്കും വടകര എസ്‌ഐ ഹരീഷിനും എതിരായ വധ ഭീഷണിക്കത്ത് കിട്ടിയത്.

കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ

എസ്‌ഐ ഹരീഷിന്റെ നിലപാടുകള്‍ നാടിന് അപകടമാണ്. സാധാരണ ജനങ്ങളുടെ നികുതിപണം വാങ്ങി സാധാരണ ജനങ്ങളെ നായയെപോലെ തല്ലി ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്.

ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടപോലെ വൈകാതെ കാണും ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന കേരളാ മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും

എന്ന് അര്‍ബന്‍ ആക്ഷന്‍ ടീമിനുവേണ്ടി

ബദര്‍ മുസ്സാം
പശ്ചിമ ഘട്ട കബനിദളം ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here