മുല്ലപ്പള്ളിക്കെതിരെ ഹൈക്കമാന്റിന് പരാതികളുടെ കുത്തൊഴുക്ക്; അധ്യക്ഷന്‍ ഗ്രൂപ്പുകൾക്ക് ചൂട്ട് പിടിക്കുകയാണെന്ന് യുവ നേതാക്കൾ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ ഹൈക്കമാന്റിന് പരാതികളുടെ കുത്തൊഴുക്ക്. ഗ്രൂപ്പുകൾക്ക് ചൂട്ട് പിടിക്കുകയാണ് അധ്യക്ഷനെന്ന് യുവനേതാക്കൾ.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി നൽകിയ പല പേരുകളും അപ്രസക്തമെന്ന് നേരത്തെ തന്നെ ഹൈക്കമാൻഡ് വിമര്ശിച്ചിരുന്നു. യുവാക്കളെ ഒഴിവാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ രീതിക്കെതിരെയും ഹൈക്കമാന്റിന് കടുത്ത അതൃപ്തി ആണുള്ളത്. ഹൈക്കമാൻഡിന്റെ വെട്ടൽ ഒഴിവാക്കാൻ ആസൂത്രിതമായാണ് സാധ്യത പട്ടിക പുറത്തുവിട്ടതെങ്കിലും പട്ടികക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ കെപിസിസി പ്രതിരോധത്തിൽ ആയി. കെപിസിസി അധ്യക്ഷൻ മുള്ളപ്പള്ളിക്ക് എതിരെ പരാതികളുടെ കുത്തൊഴുകാണ് ഹൈക്കമാന്റിന്.

നിലവിലെ സെക്രട്ടറിമാരും യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് നേതാക്കൾ ആണ് പരാതി അയച്ചത്. കെപിസിസി പ്രസിഡന്റ് ഗ്രൂപ്പുകൾക്ക് കുട പിടിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പുകൾ നൽകിയ പട്ടിക അതുപോലെ അംഗീകരിച്ചു. ജംബോ പട്ടികയ്ക്കെതിരെ നിലപാട് സ്വീകരിച്ച മുല്ലപ്പള്ളി സ്വന്തം നിലപാട് ഗ്രൂപ്പ് സമ്മര്ദങ്ങൾക്ക് മുന്നിൽ അടിയറവ് വെച്ചെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം.ജില്ലകളിൽ നിന്നുള്ള നേതാകൾ പരാതിയുമായി ഇന്നലെ എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു.
ഇതോടെയാണ് പട്ടികയിൽ ശക്തമായ ഇടപെടലുകളുമായി നേതൃത്വം രംഗത്ത് എത്തിയത്.

സാധ്യത പട്ടികയിലെ 60 വയസ് കഴിഞ്ഞ പലരേയും ഒഴിവാക്കും. യുവാക്കൾക്കും വനിതകൾക്കും മതിയായ പ്രതിനിധ്യം നൽകാനും തീരുമാനം ഉണ്ട്. രാഹുൽഗാന്ധിയുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമേ അന്തിമ പട്ടിക പുറത്തിറക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here