
ഐഎന്‍എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് തിരിച്ചടി. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി.
ചിദംബരത്തിന് എതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ഇടപാടിൽ ചിദംബരത്തിന് നിർണായക പങ്കാളിത്തമുണ്ടെന്ന് കരുതുന്നുവെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് ചൂണ്ടിക്കാട്ടി.
അനാരോഗ്യവും, സിബിഐ കേസിൽ ജാമ്യം ലഭിച്ചതും പരിഗണിച്ച് ജാമ്യം നൽകണം എന്ന ചിദംബരത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ജാമ്യ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചേക്കും. ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here