റഫാൽ; സിബിഐ അന്വേഷണത്തിനു വഴിത്തുറക്കുകയാണ് സുപ്രീം കോടതി ചെയ്തത്; പ്രശാന്ത് ഭൂഷൺ

പുന:പരിശോധനാ ഹർജികൾ തള്ളികൊണ്ട് റഫാലിൽ സി.ബി.ഐ അന്വേഷണത്തിനു വഴിത്തുറക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന് പ്രശാന്ത് ഭൂഷൺ. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം മുൻകൂർ അനുമതിയോടെ സി.ബി.ഐയ്ക്ക് വിഷയം അന്വേഷിക്കാമെന്ന് അനുബന്ധ വിധിയിലുണ്ട് എന്ന് പ്രശാന്ത് ഭൂഷൻ. കോടതി മേൽനോട്ടത്തിൽ അന്വേഷണം അവശ്യപ്പെട്ടിലില്ലെന്നും, റഫാൽ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പമാണ് ഇത് പരിഗണിച്ചതെന്നും അരുൺ ഷൂരിയും, പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി.

റാഫേൽ പുനപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളിയെങ്കിലും കേന്ദ്രസരക്കറിനെതിരെ അന്വേഷണം നടത്താനുള്ള വാതിലാണ് ഇപ്പോൾ തുറന്നിരിക്കുന്നതെന്നാണ് ജസിറ്റിസ് കെഎം ജോസഫിന്റെ വിധി എന്നാണ് ഹർജി നൽകിയ പ്രശാന്ത് ഭൂഷൻ, അരുൺ ഷൂരി അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

വിധിയെ തെറ്റായാണ് വ്യാഖ്യാനിച്ചതെന്ന് വ്യക്തമാക്കിയ പ്രശാന്ത് ഭൂഷൻ ഞങ്ങളുടെ ആവശ്യം CBI ക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നായിരുന്നെന്നും എന്നാൽ റഫാൽ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പമാണ് ഇത് പരിഗണിച്ചതെന്നും പറഞ്ഞു.

അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം മുൻകൂർ അനുമതിയോടെ സി.ബി.ഐയ്ക്ക് വിഷയം അന്വേഷിക്കാമെന്ന് അനുബന്ധ വിധിയിലുണ്ട് എന്ന് പ്രശാന്ത് ഭൂഷവ്യക്തമാക്കി. ഇനിയെങ്കിലും അന്വേഷണം നടത്താൻ സിബിഐ തയ്യാറാവണമെന്നും, കേന്ദ്രസര്കാര് അന്വേഷണത്തിന് സിബിഐക്ക് അനുമതി നൽകണമെന്നും പ്രശാന്ത് ഭൂഷൻ ആവശ്യപ്പെട്ടു.

അതോടൊപ്പം അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന് ഞങ്ങൾ ആവശ്യപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ഞങ്ങളുടെ ആവശ്യം കൃത്യമായി മനസിലാക്കിയാണ് നടപടികൾ പാലിച്ച് അന്വഷണം നടക്കുന്നതിന് തടസമില്ലെന്ന് ജസ്റ്റിസ് ജോസഫ് വിധിച്ചതെന്നും ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രശാന്ത് ഭൂഷണും, അരുൺ ഷൂരിയും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here