മീനച്ചിലാറ്റിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് കാണാതായി. പൂവത്തുമൂട് തൂക്കുപാലത്തിനടിയിൽ കുളിക്കാനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥികളായ അലൻ,ഷിബിൻ,അശ്വിൻ എന്നിവരെയാണ് കാണാതായത്.

ഇവരിൽ മീനടം സ്വദേശിയായ ഷിബിന്റെയും ചിങ്ങവനം സ്വദേശി അലന്റെയും മൃതദേഹം മൂന്ന് മണിക്കൂറിന് ശേഷം കണ്ടെത്തി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ഉച്ചയോടെ ഇവിടെയെത്തിയ ഏഴംഗ സംഘം ആറിന്റെ തീരത്ത് ബൈക്ക് വച്ച ശേഷം ആറ്റിലേയ്ക്കു നീന്താൻ ഇറങ്ങുകയായിരുന്നു.

വെള്ളത്തിൽ നീന്തുന്നതിനിടെ കാൽകുഴഞ്ഞു പോയ വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here