ആതിഷ് തസീറിന്റ പൗരത്വം റദ്ദാക്കല്‍; കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ എഴുത്തുകാര്‍

ആദിഷ് തസീറിന്റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ എഴുത്തുകാര്‍. ഓര്‍ഹാന്‍ പാമുക്, മാര്‍ഗരറ്റ് ആറ്റ്‌വുഡ്, സര്‍മാന്‍ റുഷ്ദി, അമിതാവ് ഘോഷ് തുടങ്ങി 260 പ്രമുഖ എഴുത്തുകാരാണ് കത്ത് എഴുതിയിരിക്കുന്നത്.ആദിഷിന്റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് കത്തില്‍ ഇവര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ‘ഡിവൈഡര്‍ ഇന്‍ ചീഫ്’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരനാണ് ആതിഷ് അലി തസീര്‍. നിരവധി തവണ ആതിഷിന് ഇന്ത്യയില്‍ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്.

ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്. ഈ അവകാശങ്ങളാണ് ആതിഷിന് നഷ്ടമായത്. അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാലാണ് പൗരത്വം റദ്ദാക്കിയതെന്നാണ് സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം. ടൈം മാഗസിന്‍ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News