ദേശീയ വന നിയമം ഭേദഗതി ചെയ്യാനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആദിവാസികളുടെ അവകാശം കവര്‍ന്നെടുക്കുന്ന കരടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. അതോടൊപ്പം കരട് പിൻവലിച്ചതിന് പിന്നിൽ മോഡി സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം കൂടി ഉണ്ട്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് കരട് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
ആദിവാസികളുടെ അവകാശങ്ങൾ ഇല്ലാതാക്കി വന ഉദ്യോസ്ഥര്‍ക്ക് അമിത അധികാരം നല്‍കുകയും വന വിഭവങ്ങള്‍ കൊള്ള ചെയ്യാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങളായിരുന്നു വന നിയമ കരടില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ സംസ്ഥാനങ്ങളും, ഭൂമി അധികാർ അന്തോളന്റെ അടക്കം വിവിധ സംഘടകളും പ്രതിഷേധം ശക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് കരടില്‍ നിന്ന് പിന്നോക്കം പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. അതേ സമയം കരട് പിൻവലിക്കാനുള്ള ഇപ്പോഴത്തെ പ്രഖ്യാപനത്തിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം കൂടി ഉണ്ട്.
വന്ന നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സംസ്ഥാനം ജാർഖണ്ഡ് ആണ്. എന്നാൽ ജഹാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനതിന് പിന്നാലെ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ കണ്ടതുപോലെ ഒരു തിരിച്ചടി ബിജെപിക്ക് തിരിച്ചടി ലഭിക്കാനുള്ള സാധ്യത മുന്നിലുണ്ട്.
ഇതോടെയാണ് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനം. ജാര്‍ഖണ്ഡില്‍ നിന്നുള്ള കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടെയുടെ സാന്നിധ്യവും തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായിരുന്നു. ആദിവാസികളുടെ സംരക്ഷണം മാത്രമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന ന്യായീകരണവും നിരത്തുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.