ഫാത്തിമയുടേത് കൊലപാതകമോ ആത്മഹത്യയോ? ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുന്നു; ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹത; ഐഐടി അധ്യാപകര്‍ തെളിവ് നശിപ്പിച്ചെന്നും ലത്തീഫ്

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത്.

സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് ആരോപിച്ചു.

ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയില്ല. അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസിന് വീഴ്ച പറ്റിയെന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.

അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും മരണശേഷം മദ്രാസ് ഐഐടി അധ്യാപകര്‍ തെളിവുകള്‍ നശിപ്പിച്ചെന്നും ലത്തീഫ് ആരോപിച്ചു. മകളുടേത് കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് കണ്ടെത്തണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.

മരണത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് ഡിജിപിക്ക് നിവേദനം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും നിവേദനം നല്‍കും.

ഐഐടിയിലെ ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് എംഎ വിദ്യാര്‍ഥിനി കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്തിമ ലത്തീഫ് (18) വെള്ളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News