കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം; കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ഷിബിന്‍ ജേക്കബ്, അലന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട അശ്വിനെ കണ്ടെത്താനായിട്ടില്ല.

കോട്ടയം പൂവത്തുംമൂടിന് സമീപം സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മീനടം സ്വദേശി ഷിബിന്‍ ജേക്കബ്, ചിങ്ങവനം സ്വദേശി അലന്‍ കെ.സി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പെട്ട കൈതേപ്പാലം സ്വദേശി അശ്വിന്‍ കെ. പ്രസാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തിൽപ്പെട്ടത്.

ഫയര്‍ഫോഴ്‌സും പോലീസും സ്‌കൂബാ ഡൈവേഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേരം ഇരുട്ടിയതോടെ തെരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News