സംസ്ഥാനത്തെ കള്ള് ചെത്ത് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും കള്ള് വില്‍പ്പന തൊഴിലാളികള്‍ക്കുമുള്ള കുറഞ്ഞ കൂലി നിരക്കുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
തെക്കന്‍ മേഖല, വടക്കന്‍ മേഖല എന്നീ രണ്ടു മേഖലകളായി കണക്കാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് അടിസ്ഥാന കൂലി ഒരു ലീറ്റര്‍ തെങ്ങിന്‍കള്ള് അളക്കുന്നതിന് 9 രൂപ അന്‍പതു പൈസയില്‍ നിന്നും 60 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ലീറ്റര്‍ പനങ്കള്ള് അളക്കുന്നതിന് ആറു രൂപയില്‍ നിന്നും 38 രൂപയായും ഉയര്‍ത്തി. അടിസ്ഥാന വേതനത്തിനു പുറമേ പ്രോത്സാഹനക്കൂലിയും വർദ്ധിപ്പിച്ചിട്ടുണ്ട്.