ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ നിലാംബര്‍ ആചാര്യയും നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

കേരളവും നേപ്പാളും തമ്മില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ സഹകരിക്കുന്നതിനെപ്പറ്റി അംബാസഡര്‍മാര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേരളത്തിന്‍റെ ആയുര്‍വേദത്തിന് നേപ്പാളില്‍ നല്ല സാധ്യതയുണ്ടെന്നും നേപ്പാളില്‍ സിനിമാ വ്യവസായം നല്ല നിലയില്‍ വളരുകയാണ്.

കടലും കായലും പുഴകളും നിറഞ്ഞ കേരളത്തില്‍ സിനിമ ചിത്രീകരിക്കുന്നതിന് വലിയ സാധ്യതകളാണുള്ളതെന്നും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.