ക്രൈം ബ്രാഞ്ചിലേക്ക് തൊ‍ഴിൽ മാറ്റം തേടി പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യൂതമായ തിരക്ക്.രണ്ടാംഘട്ട പരീക്ഷയിൽ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ 101 പേരും തൃശൂർ പോലീസ് അക്കാദമിയിൽ 228 പേരും പങ്കെടുത്തു. എഡിജിപി ടോമിൻ ജെ തച്ചങ്കരി ക്രൈം ബ്രാഞ്ച് മേധാവിയായി ചുമതലയേറ്റതിന് ശേഷമാണ് ക്രൈം ബ്രാഞ്ചിൽ ആദ്യമായി ഇത്തരമൊരു പരീക്ഷ നടക്കുന്നത്.

കേരള സംസ്ഥാനത്തിന്‍റെ ഏറ്റവും ഉന്നതമായ അന്വേഷണ വിഭാഗമാണ് ക്രൈം ബ്രാഞ്ച്. ഇവിടേക്ക് നിയമനം ലഭിക്കുവാൻ നേരത്തെ യാതൊരു മാനദണ്ഡങ്ങളും ഇല്ലായിരുന്നു. എന്നാൽ ഈ മാസം മുതൽ ഈ യൂണിറ്റിലേക്ക് സ്ഥലം മാറ്റം ലഭിക്കുവാൻ യോഗ്യത പരീക്ഷയും അഭിമുഖവും നിർബന്ധമാക്കി. എഡിജിപി ടോമിൻ ജെ തച്ചങ്കരി ക്രൈം ബ്രാഞ്ച് മേധാവിയായി ചുമതലയേറ്റതിന് ശേഷമാണ് ക്രൈം ബ്രാഞ്ചിൽ ആദ്യമായി ഇത്തരമൊരു പരീക്ഷ നടക്കുന്നത്.

കഴിഞ്ഞ മാസം നടത്തിയ ആദ്യഘട്ട പരീക്ഷയിൽ യോഗ്യരായ 96 പേരെ വിവിധ ജില്ലകളിൽ ഈ മാസം ആദ്യം നിയമിച്ചു. ഇന്നലെ നടന്ന രണ്ടാംഘട്ട പരീക്ഷയിൽ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ 101 പേരും തൃശൂർ പോലീസ് അക്കാദമിയിൽ 228 പേരും എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലുമായി പങ്കെടുത്തു. കൂടാതെ 19 CI മാരും 36 SI മാരും ക്രൈം ബ്രാഞ്ചിലേക്ക് പ്രവേശനം ലഭിക്കാനുള്ള അഭിമുഖത്തിൽ പങ്കെടുത്തു.

5 വർഷത്തിൽ കൂടുതൽ യൂണിറ്റിൽ ജോലി ചെയ്ത 80 ഓളം ഉദ്യോഗസ്ഥരെയും 34 ഡ്രൈവർമാരെയും അവരവരുടെ മാതൃ യൂണിറ്റിലേക്ക് തിരിച്ചയച്ചിരുന്നു. 850 എക്സിക്യൂട്ടീവ് അംഗങ്ങൾ മാത്രമുള്ള ഒരു അന്വേഷണ ഏജൻസിയാണ് ക്രൈം ബ്രാഞ്ച്. വിശ്രമിക്കാൻ ഒരിടം എന്നതിൽ നിന്നുമാറി കുറ്റാന്വേഷണത്തിൽ പ്രാവീണ്യമുള്ളവരെ മാത്രം ഉൾക്കൊള്ളുന്ന ഉന്നത Investigate Unit ആയി ക്രൈം ബ്രാഞ്ചിനെ മാറ്റി എടുക്കുക എന്നുള്ളതാണ് ഈ പരീക്ഷയുടെ ലക്ഷ്യം.