ശബരിമല; മണ്ഡല- മകരവിളക്ക് സീസൺ പ്രശ്നരഹിതമാക്കാൻ സർക്കാർ തീരുമാനം

ശബരിമലയിൽ മണ്ഡല- മകരവിളക്ക് സീസൺ പ്രശ്നരഹിതമാക്കാൻ സർക്കാർ തീരുമാനം. ക‍ഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം ഇതുവരെ ശബരിമലയിൽ സ്ത്രീകൾ എത്തിയിട്ടില്ലാത്തതിനാൽ അതെസ്ഥിതി തുടരും.
സുപ്രീംകോടതി വിധിയിൽ ആശയ വ്യക്തതയില്ലെന്നും നിയമവശങ്ങൾ പൂർണമായും പരിശോധിച്ചായിരിക്കും സർക്കാർ പ്രവർത്തിക്കുകയെന്ന് നിയമ മന്ത്രി എകെ ബാലൻ വ്യക്തമാക്കി.

ശബരിമലയിൽ സുപ്രീംകോടതി വിധിയിൽ ആശയക്കു‍ഴപ്പം ഉളളതിനാൽ നിയമവശങ്ങൾ പൂർണമായും പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ക‍ഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം ഇതുവരെ ശബരിമലയിൽ സ്ത്രീകൾ എത്തിയിട്ടില്ല. അതിനാൽ തന്നെ അതെസ്ഥിതി തുടരുന്ന തരത്തിലാകും സർക്കാർ നടപടികൾ. എന്നാൽ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്ന് നിയമമന്ത്രി എ.കെ ബാലൻ വ്യക്തമാക്കി.

നിലവിൽ ശബരിമല വിധിയെ കുറിച്ച് എ.ജിക്ക് ലഭിച്ച നിയമോപദേശവും സർക്കാർ പരിശോധിക്കും. കോടതി വിധിയുമായി ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകളുടെ കാര്യത്തിലും അതിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം. ശബരിമലയിൽ മണ്ഡലകാലം സുഗമമായി നടക്കാൻ വേണ്ടുന്നതെല്ലാം സർക്കാർ ചെയ്യും. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് എല്ലാ സൗകര്യവും ഉറപ്പ് വരുത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ഇൗ മണ്ഡലക്കാലത്ത് സംഘർഷം പൂർണമായും ഒ‍ഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ നടപടികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News