യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തലസ്ഥാനത്ത് എ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം

തലസ്ഥാനത്ത് എ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രഹസ്യയോഗം ചേര്‍ന്നത്. തമ്പാനൂര്‍ രവി, എ വിന്‍സെന്‍റ് എംഎല്‍എ അടക്കമുളള നേതാക്കള്‍ പങ്കെടുത്താണ് യോഗം ചേര്‍ന്നത്.

ഡിസംബറില്‍ നടക്കാന്‍ പോകുന്ന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്‍റെ മുന്നോരുക്കങ്ങള്‍ വിലയിരുത്താണ് ഇന്ന് തിരുവന്തപുരത്ത് എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നത്. തമ്പാനൂര്‍ മഞ്ഞാലികുളം റോഡിലെ ഐന്‍ടിയുസി ഒാഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എ ഗ്രൂപ്പിലെ പ്രധാനകള്‍ ആയ തമ്പാനൂര്‍ രവി, കോവളം എംഎല്‍എ വിന്‍സെന്‍റ്, ഷാഫി പറമ്പിൽ , പി സി വിഷ്ണുുനാഥ് എന്നീവര്‍ പങ്കെടുത്തു. ജില്ലയില്‍ എ ഗ്രൂപ്പിന്‍റെ യുവജന നേതാക്കള്‍ക്ക് വിവിധ മണ്ഡലങ്ങളുടെ ചുമതല നല്‍കി.

ആരായിരിക്കണം ജില്ലാ ഭാരവാഹി സ്ഥാനങ്ങളിലേക്ക് മല്‍സരിക്കണ്ടേത് എന്ന ധാരണ രൂപപെടുത്തുന്നതിന് വേണ്ടിയാണ് യോഗം ചേര്‍ന്നതെങ്കിലും അതില്‍ അന്തിമ തീരുമാനം ആയില്ലെന്നാണ് അറിയുന്നത്. കെഎസ്യു മുന്‍ഭാരവാഹികള്‍ ആകാന്‍ ക‍ഴിയാതെ പോയവരെ ജില്ലാ ഭാരവാഹികള്‍ ആക്കാന്‍ പരിഗണക്കണമെന്നാണ് പൊതുനിലപാട് എന്നറിയുന്നു.

എല്ലാ ജില്ലകളിലും നിയോജക മണ്ഡലം അടിസ്ഥാനത്തിൽ കമ്മറ്റികൾ വിളിച്ച് ചേർത്തിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ആലുവാ മുൻസിഫ് കോടതി സ്‌റ്റേ ചെയ്തതോടെ തിരഞ്ഞെടുപ്പ് നീളും എന്ന് ഉറപ്പായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News