തവള പറഞ്ഞ കഥയുമായി ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ ആറിന് എത്തുന്നു

തവള പറഞ്ഞ കഥയുമായി ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ ആറിന് എത്തും. നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ ഡിസംബർ 6ന് പ്രദർശനത്തിനെത്തുന്നു.

ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപരത എന്നീ ചിത്രങ്ങൾക്ക് ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന മുന്തിരി മൊഞ്ചനിൽ പുതുമുഖം ഗോപിക അനിലാണ് നായിക. ചിരിയും ചിന്തയുമായി, ഒന്നിനൊന്നു മികച്ച ഗാനങ്ങളുമായി എത്തുന്ന കുടുംബ ചിത്രത്തിൽ കൈരാവി തക്കര്‍, സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ എന്നിവരാണ് മറ്റു താരങ്ങൾ.

സംവിധായകൻ വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന മുന്തിരി മൊഞ്ചന്റെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here