യൂട്യൂബ്, സോഷ്യല്‍ മീഡിയ ബ്ലോഗിംങുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. യൂട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആര്‍ക്കും ഏത് സമയത്തും തങ്ങളുടെ വീഡിയോകള്‍ പ്രസിദ്ധീകരിക്കാം എന്നതാണ്. യൂട്യൂബ് വീഡിയോസിലൂടെ നല്ലൊരു വരുമാനം കണ്ടെത്തുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്.
അല്പം ഭവനപരമായി ചിന്തിക്കുന്ന ആര്‍ക്കും നിലവില്‍ യൂട്യൂബ് വഴി വീഡിയോകള്‍ പോസ്റ്റ് ചെയ്ത് അത് നല്ല വരുമാന മാര്‍ഗമാക്കാനാകുമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് കഥ മാറുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
ഡിസംബര്‍ 10ന് പ്രയോഗത്തില്‍ എത്തുന്ന യൂട്യൂബിന്റെ പുതിയ പൊളിസിയില്‍ കടുത്ത ആശങ്കയിലാണ് യൂട്യൂബ് വീഡിയോ നിര്‍മ്മാതാക്കള്‍. യൂട്യൂബിന്റെ പുതിയ പോളിസിയിലെ അക്കൗണ്ട് സസ്‌പെന്‍ഷന്‍ ആന്റ് ടെര്‍മിനേഷന്‍ എന്ന വിഭാഗത്തിലാണ് യൂട്യൂബ് പുതിയ നിബന്ധനകള്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം, ഒരു യൂട്യൂബ് അക്കൗണ്ട് സാമ്പത്തികമായി ലാഭകരമല്ലെന്ന് യൂട്യൂബിന് തോന്നിയാല്‍ അത് നീക്കം ചെയ്യാനും, ആ അക്കൗണ്ടിന്റെ ഉടമയ്ക്ക് അയാളുടെ ജി-മെയില്‍ വഴി ഒരു യൂട്യൂബ് സേവനവും ലഭ്യമാക്കാതിരിക്കാന്‍ യൂട്യൂബിന് സാധിക്കും.
അതായത് നിങ്ങളുടെ അക്കൗണ്ട് യൂട്യൂബിന് ഒരു തരത്തിലുമുള്ള ലാഭവും ഉണ്ടാക്കുന്നില്ലെന്ന് കണ്ടാല്‍ അത് നീക്കം ചെയ്യാനും, പ്രസ്തുത അക്കൗണ്ടിന്റെ ഉടമയ്ക്ക് ജി-മെയില്‍ വഴി ഒരു യൂട്യൂബ് സേവനവും ലഭ്യമാക്കാതിരിക്കാനും യൂട്യൂബിന് സാധിക്കും. മാത്രമല്ല വ്യൂവേര്‍സിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും യൂട്യൂബിന് സാധിക്കും. പുതിയ യൂട്യൂബ് തീരുമാനം പുറത്ത് എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.
Get real time update about this post categories directly on your device, subscribe now.