മണ്ഡല–മകരവിളക്ക് ഉത്സവം; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല–മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട ശനിയാഴ്‌ച തുറക്കും. വൈകിട്ട്‌ അഞ്ചിന്‌ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് വിളക്ക് തെളിക്കും.

തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിൽ നട തുറക്കും. ശബരിമല പുതിയ മേൽശാന്തി എ കെ സുധീർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി എം എസ് പരമേശ്വരൻ നമ്പൂതിരി എന്നിവർ ശനിയാഴ്‌ച ചുമതലയേൽക്കും.

ഞായറാഴ്‌ച രാവിലെ നട തുറക്കുന്നത്‌ ഇവരാണ്‌. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു, ബോർഡംഗങ്ങളായ അഡ്വ. എൻ വിജയകുമാർ, അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണർ എം ഹർഷൻ തുടങ്ങിയവർ ഞായറാഴ്‌ച സന്നിധാനത്ത്‌ ഉണ്ടാകും.

ഡിസംബർ 27നാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജ. മകരവിളക്ക് ജനുവരി 15ന്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News