രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ടു ചിത്രങ്ങൾ. ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സര വിഭാഗത്തിലുള്ളത്. ആകെ 14 ചിത്രങ്ങൾ മത്സരവിഭാഗത്തിൽ ഇടംപിടിച്ചു. ഇതിൽ ഒമ്പതെണ്ണം നവാഗത സംവിധായകരുടേതാണ്.

ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരചിത്രങ്ങളായി. ലബനൻ സംവിധായകൻ അഹമ്മദ് ഗോസൈനിന്റെ ‘ഓൾ ദിസ് വിക്ടറി’, ഫ്രഞ്ച് സംവിധായകൻ ബോറിസ് ലോജ് കീെൻറ ‘കമീൽ’, സൗത്ത് ആഫ്രിക്കൻ സംവിധായകൻ ബ്രട്ട് മിഖായേലിെൻറ ‘ഫിയലാസ് ചൈൽഡ്’, ചൈനീസ് സംവിധായകൻ യാങ്ങ് പിങ്ങ് ഡാവോയുടെ ‘മൈ ഡിയർ ഫ്രണ്ട്’, സീസർ ഡിയസിെൻറ ഫ്രഞ്ച് സിനിമ ‘അവർ മദേഴ്സ്’, ബ്രസീലിയൻ സംവിധായകൻ അലൻ ഡെബർട്ടണ്ണിെൻറ ‘പക്കറെറ്റെ’, റഷ്യൻ സംവിധായകൻ മിഖായേൽ ഇഡോവിെൻറ ‘ദി ഹ്യൂമറിസ്റ്റ്’, ഹൊസെ മറിയ കബ്രാലിെൻറ ‘ദ പ്രൊജക്ഷനിസ്റ്റ്’, ജപ്പാനീസ് ചിത്രം ദേ സേ നത്തിങ്ങ് സ്റ്റേയിസ് ദ സേം’, ഓസ്ട്രിയൻ സംവിധായകൻ ഹിലാൽ ബെയ്ദറോവിെൻറ ‘വെൻ ദി പെർസിമൺസ് ഗ്രോ’ എന്നിവയാണ് മത്സരവിഭാഗത്തിലെ വിദേശ ചിത്രങ്ങൾ.

നാല് ഇന്ത്യൻ സിനിമകളും മത്സരവിഭാഗത്തിലുണ്ടാകും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, കൃഷാന്ദ് സംവിധാനം ചെയ്ത വൃത്താകൃതിയിലുള്ള ചതുരം എന്നീ സിനിമകൾക്കു പുറമേ രണ്ട് ഇന്ത്യൻ സിനിമകൾ കൂടി തെരഞ്ഞെടുക്കപ്പെട്ടു. ആനി മാനി,ലിഹാഫ് എന്നിവയാണ്. സിബി മലയിൽ ചെയർമാനും സി.എസ്.വെങ്കിടേശ്വരൻ, ജോർജ് കിത്തു, ഭവാനി ചീരത്ത് , ടി.കൃഷ്ണനുണ്ണി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്ത്. ഡിസംബർ ആറ് മുതൽ 13വരെയാണ് ചലച്ചിത്രമേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here