സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കം

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 63–-ാം പതിപ്പിന്‌ ശനിയാഴ്‌ച മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ തുടക്കം. രാവിലെ ഏഴിന്‌ സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററോടെ ട്രാക്കുണരും.

പകൽ മൂന്നിന്‌ ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപം തെളിയിക്കും. കായികോത്സവം പകൽ 3.30ന്‌ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.

98 ഇനങ്ങളിൽ പുതിയ വേഗവും ദൂരവും ഉയരവും കുറിക്കാൻ 2500 താരങ്ങൾ മാറ്റുരയ്‌ക്കും. മേള 19ന്‌ സമാപിക്കും. പകൽ 3.30ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here